ദില്ലി: കനയ്യകുമാറിന് പദവി നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്‍ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്‍ട്ടി മാറ്റം ദേശീയ തലത്തിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിപിഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.



















