പാലക്കാട്: കോണ്‍ഗ്രസ് നേതാവ് പി എം രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി എം രാജേഷിനെ വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. 2010 -15 കാലയളവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.