പാലക്കാട്: പാലക്കാട്ചെര്പ്പുളശ്ശേരി തൂത ക്ഷേത്രത്തിലെ ബാലവിവാഹവുമായി ബന്ധപ്പെട്ട് ക്ഷേത്രം ക്ലര്‍ക്ക് രാമകൃഷ്ണനെ മലബാര്‍ ദേവസ്വം സസ്പെന്റ് ചെയ്തു. വധു വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് നടപടി. ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 32 കാരന് മണ്ണാര്‍ക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര് പങ്കെടുത്തിരുന്നു. മുപ്പത്തിരണ്ടുകാരന് പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര് വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.