ചെന്നൈ: ഗവര്‍ണര്‍ ആര്.എന്‍. രവി രാഷ്ട്രീയം പറയരുതെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. രാഷ്ട്രീയം പറയാന്‍ ഗവര്‍ണര്‍ രാഷ്ട്രീയക്കാരനല്ലെന്നും വില്ലുപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.’ഡി.എം.കെക്ക് എതി?രെ ആയാലും രാഷ്ട്രീയക്കാരെപോലെ ഗവര്‍ണര്‍ വിമര്‍ശിക്കരുത്. അത് തെറ്റായ മാതൃക സൃഷ്ടിക്കും. സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന് ഗവര്‍ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ അത് ചെയ്യാം. അല്ലാതെ പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കരുത്. ഇങ്ങനെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പദവിക്ക് യോജിക്കുന്നതല്ല’ -അണ്ണാമലൈ പറഞ്ഞു. സര്‍വകലാശാലകളിലെ ഒഴിവുകളുടെ പേരില്‍ ചൊവ്വാഴ്ച രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ യോഗത്തില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് ഉചിതമായ വേദികളില്‍ ഗവര്‍ണര്‍ പ്രകടിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.