തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദര്‍വേസ് സാഹിബ്. മുന്‍ ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥര്‍ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഔദ്യോഗിക ഫോണില്‍ വരുന്ന കോളുകള്‍ എല്ലാം സ്വീകരിക്കണം. കോള്‍ ഡൈവര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള കീഴ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ദര്‍വേശ് സാഹിബ് ഡിജിപിയായി ചുമതലയേല്‍ക്കുന്നത്. വിവാദങ്ങളില്‍ നിന്നൊഴിഞ്ഞുള്ള ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദര്‍വേസ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് കാലാവധി ബാക്കിയെങ്കിലും പോലീസ് മേധാവി ആയതിനാല്‍ രണ്ട് വര്‍ഷം തുടരാനാകും.