തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും പൊതിച്ചോര്‍ നല്‍ക്കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. 2017 ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ആറ് വര്‍ഷം പിന്നിടുമ്പോള്‍ ദിനംപ്രതി 40,000 പേര്‍ക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം ചെയ്യുന്നത്. പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സ്‌നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്. എന്നാല്‍ മാനുഷിക ബോധത്തോടെ പാചകം ചെയ്താല്‍ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍’. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ പദ്ധതിയെപ്പറ്റിയുള്ള ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് തുടങ്ങുന്നത്.