പാനൂർ > കണ്ണൂർ ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെപുഴയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചെറുപ്പറമ്പ് ജാതിക്കൂട്ടം തട്ടാൻ്റവിടെ മൂസയുടെയും സമീറയുടെയും മകൻ മുഹമ്മദ് ഷഫാദ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ അഞ്ചുപേരിൽ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്.
കൂടെയുണ്ടായിരുന്ന മൂന്നു പേർ ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇരുവരെയും ഒഴുക്കിൽ നിന്നും രക്ഷിക്കാനായില്ല. തിരച്ചിലിനൊടുവിൽ 8.30ഓടെ പുഴയിൽ നിന്നും കിട്ടിയ ഷഫാദിനെ ഉടൻ പാനൂർ തലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒഴുക്കിൽപ്പെട്ട രയരോത്ത് മുസ്തഫയുടെ മകൻ സിനാനു (20) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
നാട്ടുകാരും കൊളവല്ലൂർ പൊലീസും പാനൂർ ഫയർഫോയ്സ് യൂണിറ്റും രാത്രി വൈകിയും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മരിച്ച ഷഫാദ് കല്ലിക്കണ്ടി എൻഎഎം കോളേജ് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയാണ്.
\