• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

by Web Desk 04 - News Kerala 24
July 7, 2023 : 7:14 pm
0
A A
0
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം> അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തിൽ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

മരണമടഞ്ഞ 15 വയസുള്ള പാണാവള്ളി സ്വദേശിയ്ക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഇപ്പോൾ സ്ഥിരീകരിച്ചത്. കുട്ടിക്ക് 29/06/2023നാണ് പനി ആരംഭിച്ചത്. 01/07/2023ന് തലവേദന ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടുകയും, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടർന്നു എൻഫലൈറ്റിസ് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. വീടിനു സമീപമുള്ള കുളങ്ങളിൽ കുളിച്ചതായി മനസിലാക്കുന്നു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. 06/07/2023ന് രാത്രിയിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയും ചെയ്തു.

രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത ഡോക്ടർമാർ പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്ക് എന്ന് സംശയിക്കുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നു വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിൾ JIPMER-ലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചയുടൽ ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ആരംഭിച്ചു. 03/07/2023 മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും, പ്രതിരോധ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റർ കൺട്രോൾ ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പ്രദേശവാസികൾക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

Next Post

‘അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി’; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി’; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

'അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി'; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ ജീവനക്കാരിയെ നായ കടിച്ചു

കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ ജീവനക്കാരിയെ നായ കടിച്ചു

കൂടത്തായി കൂട്ടക്കൊല: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചശേഷം ജോളിക്ക് പരിഭ്രാന്തിയായിരുന്നു –ഭ​ർ​ത്താ​വ്

കൊലപാതകം ജോളി നേരത്തെ സമ്മതിച്ചു, റെമോ ദേഷ്യപ്പെട്ടു; നി‍ര്‍ണായക മൊഴി കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In