• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇന്ത്യ ഇപ്പോൾ എന്‍റേത്’; കാമുകനെ തേടി 4 മക്കളുമായി ഇന്ത്യയിൽ, അറസ്റ്റ്, ജയിൽ, പാക് യുവതി ഹാപ്പിയാണ്

by Web Desk 06 - News Kerala 24
July 9, 2023 : 12:27 pm
0
A A
0
‘ഇന്ത്യ ഇപ്പോൾ എന്‍റേത്’; കാമുകനെ തേടി 4 മക്കളുമായി ഇന്ത്യയിൽ, അറസ്റ്റ്, ജയിൽ, പാക് യുവതി ഹാപ്പിയാണ്

നോയിഡ: പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ തേടി പാകിസ്ഥാനിൽ നിന്ന് 4 കുട്ടികളുമായി എത്തിയ 27കാരിയുടെ അതിസാഹസിക യാത്രക്ക് ഒടുവിൽ പര്യവസാനം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും ജയിലിലായ സീമ ഹൈദറും സച്ചിൻ മീണയും ജയിൽ മോചിതരായി. ഒരു ബോളിവുഡ് സിനിമ പോലെ കൗതുകമുണർത്തിയ അതിസാഹസിക പ്രണയ യാത്രക്കൊടുവിൽ ഇരുവരും ജീവിതത്തിൽ പുതിയ അധ്യായം കുറിക്കുകയാണ്. ‘ഇന്ത്യ ഇപ്പോള്‍ എന്‍റേതാണ്’ എന്നാണ് ജയിലിൽ നിന്നും പുറത്തിങ്ങിയ പാക് യുവതി സീമയുടെ പ്രതികരണം.

‘എന്റെ ഭർത്താവ് ഹിന്ദുവാണ്, അതിനാൽ ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ ഒരു ഇന്ത്യക്കാരിയാണെന്ന് എനിക്ക് തോന്നുന്നു’- സീമ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ്  സച്ചിൻ മീണയും സീമ ഹൈദറും ജാമ്യം നേടി ജയിൽ മോചിതരായത്.  ഏഴ് വയസ്സിന് താഴെയുള്ള നാല് കുട്ടികളുമായി നേപ്പാൾ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ജൂലൈ 4 നാണ് അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

‘വളരെ കഠിനവും ഏറെ ശ്രമകരവുമായ യാത്രയായിരുന്നു ഇന്ത്യയിലേക്ക്. ഏറെ പേടിച്ചാണ് പാക്കിസ്ഥാനിൽ നിന്നും യാത്ര പുറപ്പെട്ടത്.  ആദ്യം കറാച്ചിയിൽ നിന്ന് ദുബായിലേക്ക് പോയി, അവിടെ ഞങ്ങൾ 11 മണിക്കൂർ കാത്തിരുന്നു, ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് നേപ്പാളിലേക്ക് എത്തി, ഒടുവിൽ പൊഖാറയിലേക്കുള്ള റോഡ് മാർഗമെത്തി, ഞാൻ സച്ചിനെ കണ്ടത് അവിടെ വെച്ചാണ്, അപ്പോഴാണ് ആശ്വാസമായത്- സീമ പറയുന്നു.

കൊവിഡ് കാലത്ത് മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ നാല് മക്കളെയും കൂടെക്കൂട്ടി യുവതി പാകിസ്ഥാൻ വിടുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുടെ സാഹസിക യാത്ര പുറം ലോകം അറിയുന്നത്.

ഭർത്താവിന്‍റെ പീഡനത്തിൽ സഹികെട്ടാണ് യുവതി കാമുകനെ തേടി ഇന്ത്യയിലേക്ക് പുറുപ്പെട്ടത്. കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാർ​ഗം എത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികൾ ഒപ്പമുള്ളതിനാൽ അതിർത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യൻ വേഷത്തിലായിരുന്നു യാത്ര.

അതിർത്തി കടന്നതോടെ ദില്ലിയിലെത്താനും ​ഗ്രേറ്റർ നോയിഡയിലുള്ള 22കാരനായ കാമുകന്റെ സമീപത്തെത്താനും ബുദ്ധിമുട്ടുണ്ടായില്ല. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. സംശയം തോന്നിയ അഭിഭാഷകൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. അതിന് മുമ്പേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാൽ ബല്ലഭ്​ഗഢിൽ വെച്ച് ഇരുവരും പിടിയിലായി. ബസിൽവെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യാത്രക്കായി സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലുള്ള തന്റെ മാതാപിതാക്കളുടെ വീട് 12 ലക്ഷം രൂപയ്ക്ക് വിറ്റെന്നും യുവതി പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Next Post

ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല; എകെ ബാലൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല; എകെ ബാലൻ

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കോടതിയിലും 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്'; 5317 ഉത്തരവുകള്‍ ഇനി മലയാളത്തിലും, നിർണ്ണായക ചുവടുവെപ്പ്

എം ശിവശങ്കറിന്റെ അറസ്റ്റ്: സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എംബി രാജേഷ്

നിരപരാധികളെ അറസ്റ്റ് ചെയ്യരുത്, ലഹരിയെ കുറിച്ച് രഹസ്യ വിവരത്തിൽ റെയ്ഡ് നടത്തുമ്പോൾ ജാ​ഗ്രത വേണമെന്ന് മന്ത്രി

കൊച്ചിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി

'കോഴി, ആട്, പോത്ത്'; ഒല്ലൂരില്‍നിന്ന് പിടികൂടിയ 90 കിലോ മാംസം 'സുനാമി ഇറച്ചി', ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം

ഇതിഹാസതാരം മേഗൻ റാപിനോ ബൂട്ടഴിക്കുന്നു; ലോകകപ്പിന് ശേഷം വിരമിക്കും

ഇതിഹാസതാരം മേഗൻ റാപിനോ ബൂട്ടഴിക്കുന്നു; ലോകകപ്പിന് ശേഷം വിരമിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In