• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തിരിച്ചറിയൽ രേഖയില്ലാതെ 2000 നോട്ട് മാറ്റിനൽകരുതെന്ന്; ബി.ജെ.പി നേതാവിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

by Web Desk 04 - News Kerala 24
July 10, 2023 : 10:19 pm
in India, News
Reading Time: 1 min read
0
A A
0
തിരിച്ചറിയൽ രേഖയില്ലാതെ 2000 നോട്ട് മാറ്റിനൽകരുതെന്ന്; ബി.ജെ.പി നേതാവിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഡൽഹി ഹൈകോടതി ഇതേ ഹരജി തള്ളിയിരുന്നു.

എല്ലാ ഇന്ത്യക്കാർക്കും ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, 2000 രൂപയുടെ നോട്ട് മാറ്റാൻ ഒരു രേഖയും ആവശ്യമില്ലെന്ന നിലപാട് തെറ്റാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. വൻ തോതിൽ പണം വ്യക്തികളുടെ ലോക്കറിലോ അല്ലെങ്കിൽ വിഘടനവാദികളുടെയും തീവ്രവാദികളുടെയും മാവോവാദികളുടെയും മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയകളുടെയും കൈയിലോ ഉണ്ടാകുമെന്നും ഹരജിയിൽ പറഞ്ഞു.

എന്നാൽ, 2000 രൂപ നോട്ടുകൾ തിരിച്ചറിയൽ രേഖയില്ലാതെ മാറ്റി നൽകാമെന്ന തീരുമാനം ഭരണനിർവഹണത്തിന് കീഴിൽ വരുന്നതാണെന്നും കോടതിക്ക് തീരുമാനിക്കാവുന്നതല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ‘2000 രൂപ നോട്ടുമായി നിങ്ങൾ ഒരു കടക്കാരന്‍റെ അടുത്ത് പോകുന്നുവെന്ന് കരുതുക. അല്ലെങ്കിൽ, 500 രൂപയുമായി പോകുന്നുവെന്ന് കരുതുക. തിരിച്ചറിയൽ രേഖ കാണിച്ചതിന് ശേഷം മാത്രമേ നിങ്ങൾക്ക് പച്ചക്കറി വിൽക്കൂവെന്ന് കടക്കാരന് പറയാനാകുമോ’ -ചീഫ് ജസ്റ്റിസ് ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യം വഴിയൊരുക്കുമെന്ന ഹരജിക്കാരന്‍റെ വാദങ്ങളും കോടതി തള്ളി.

കഴിഞ്ഞ മേയ് 19നാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കിയത്. സെപ്റ്റംബർ 30 വരെ ആളുകൾക്ക് നോട്ടുകൾ ബാങ്കിലെത്തി മാറ്റുകയോ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. ​​നോട്ടുകൾ മാറ്റി എടുക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകുകയോ തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയോ വേണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയിൽ 20,000 രൂപവരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി​; പ്രദേശത്ത് പന്നിമാംസ വിൽപന നിരോധിച്ചു

Next Post

വന്ദേ ഭാരതിന്റെ കാവിനിറത്തിന് പ്രചോദനം ദേശീയ പതാക -റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേ ഭാരതിന്റെ കാവിനിറത്തിന് പ്രചോദനം ദേശീയ പതാക -റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

വന്ദേ ഭാരതിന്റെ കാവിനിറത്തിന് പ്രചോദനം ദേശീയ പതാക -റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പനമരത്തെത്തിയ ഒരു കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു!

പനമരത്തെത്തിയ ഒരു കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു!

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021