ദുബൈ: കൊവിഡ് പിസിആര്‍പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.
പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള ശേഷി ഇവ ഓരോന്നിനുമുണ്ട്.
നിലവില്‍ 200ലേറെ പരിശോധനാ കേന്ദ്രങ്ങളാണ് എമിറേറ്റിലുള്ളത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ആളുകള്‍ക്ക് ഡ്രൈവ് ത്രൂ ഓപ്ഷനും തെരഞ്ഞെടുക്കാം. പുതിയതായി അനുവദിച്ച പരിശോധനാ സൗകര്യമായ അല്‍ ലുസൈലി സ്‌ക്രീനിങ് ഹാള്‍ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തില്‍ പരിശോധന നടത്തും. ഡിഎച്ച്എ ആപ്പ് വഴി ഇതില്‍ ബുക്ക് ചെയ്യാം. രാവിലെ എട്ടു മണി മുതല്‍ നാലു വരെയാണ് ഇവിടെ പരിശോധന നടത്തുക.