• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം ; രണ്ടാം ഡോസ് 83%പേര്‍ക്ക്

by Web Desk 01 - News Kerala 24
January 21, 2022 : 5:20 pm
in Kerala, News
Reading Time: 1 min read
0
A A
0
18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം  ;  രണ്ടാം ഡോസ് 83%പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,67,09,000 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവും പിന്നിട്ടു(2,21,77,950). കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷനാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്.

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. വാക്‌സിനേഷന്‍ ഇനിയും എടുക്കാത്തവരുണ്ടെങ്കില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി. വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഒപ്പം ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍, സ്‌കൂളുകളിലെ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി – മന്ത്രി വിശദീകരിച്ചു.

അതേസമയം കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കുന്നു

Next Post

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ; മൂന്ന് പേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ;  മൂന്ന് പേർ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ; മൂന്ന് പേർ അറസ്റ്റിൽ

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു :  കെ. സുരേന്ദ്രൻ

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു : കെ. സുരേന്ദ്രൻ

വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ടയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍  ;  കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍ ; കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

കോട്ടയം ജില്ലയിൽ ഇന്ന് 3182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021