• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രഹസ്യ സ്വഭാവമുള്ള രേഖകള്‍ പാകിസ്താനിലെ അജ്ഞാതന് നല്‍കി, ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍

by Web Desk 06 - News Kerala 24
July 12, 2023 : 11:34 am
in India, News, World
0
A A
0
രഹസ്യ സ്വഭാവമുള്ള രേഖകള്‍ പാകിസ്താനിലെ അജ്ഞാതന് നല്‍കി, ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍

ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ നിന്നെന്ന് സംശയിക്കുന്ന നമ്പറിലേക്ക് അയച്ച് നല്‍കിയത്. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയാണ് നവീന്‍.

ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ കരാര്‍ ജീവനക്കാരനാണ് നവീന്‍. രാജ്യ സുരക്ഷയ്ക്കും താല്‍പര്യത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നതാണ് യുവാവിന്റെ നടപടികള്‍ എന്ന് വിശദമാക്കിയാണ് ഗാസിയാബാദ് പൊലീസ് തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഐടി വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവീന്‍ രഹസ്യ വിവരങ്ങള്‍ ആര്‍ക്കോ നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് രഹസ്യ രേഖകള്‍ പണം നല്‍കിയതിനേ തുടര്‍ന്ന് അജ്ഞാതനായ ആള്‍ക്ക് നല്‍കിയതെന്ന് ഇയാള്‍ വിശദമാക്കിയതെന്നാണ് ഗാസിയാബാദ് ഡിസിപി ശുഭം പട്ടേല്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഓരോ രേഖയ്ക്കും 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് നവീന്‍ പാല്‍ ഈടാക്കിയിരുന്നത്. രേഖകള്‍ അയച്ച് നല്‍കിയിരുന്ന നമ്പര്‍ അഞ്ജലി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു നവീന്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. നിലവില്‍ പാകിസ്താനില്‍ ഉപയോഗത്തിലിരിക്കുന്നതാണ് ഈ നമ്പര്‍ എന്നും ഗാസിയാബാദ് പൊലീസ് വിശദമാക്കുന്നു. വാട്ട്സ് ആപ്പ് കോളിലൂടെയാണ് ഇയാള്‍ നവീനിന് പണം വാഗ്ദാനം ചെയ്ത് രഹസ്യ രേഖകള്‍ ആവശ്യപ്പെട്ടത്. പ്രതിഫലമായി പണം നല്‍കിയും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയായിരുന്നു. മെയ് ആദ്യവാരത്തില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെ മഹാരാഷ്ട്ര എടിഎസാണ് അറസ്റ്റ് ചെയ്തത്. പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭീഷണിയായി ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; മൂന്ന് ദിനം വ്യാപക മഴ, ചിലയിടത്ത് ശക്തമായ മഴ; മുന്നറിയിപ്പ്

Next Post

‘ദ്രോഹിച്ചത് ചതിയന്മാരെ, നല്ലവരെയല്ല’; കൊന്നിട്ടും പക തീരാതെ വാ‍ർത്ത സ്റ്റാറ്റസ് ആക്കിയ ജോക്ക‍‍ർ ഫെലിക്സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പകയിൽ പൊലിഞ്ഞത് രണ്ട് ജീവൻ; ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

'ദ്രോഹിച്ചത് ചതിയന്മാരെ, നല്ലവരെയല്ല'; കൊന്നിട്ടും പക തീരാതെ വാ‍ർത്ത സ്റ്റാറ്റസ് ആക്കിയ ജോക്ക‍‍ർ ഫെലിക്സ്

മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തിയില്ല, സെമിനാറിനെത്തും; വിവാദങ്ങളിൽ എം വി ഗോവിന്ദന്റെ മറുപടി

മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍…

മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റം; കേസെടുത്തു, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021