• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

by Web Desk 06 - News Kerala 24
July 12, 2023 : 12:05 pm
in India, News
Reading Time: 1 min read
0
A A
0
മൂന്ന് സേനകളും ഒരു കുടക്കീഴില്‍; രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം ഈ ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നേക്കും. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും ഈ പുതിയ നീക്കം സഹായകമാവുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തില്‍ ജയ്‍പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെ ആയിരിക്കും ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുന്നത്.  പോരായ്‍മകള്‍ കണ്ടെത്തി പരിഹരിക്കാനും വെല്ലുവിളികള്‍ നേരിടാനും അതിനനുസരിച്ച് ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പരീക്ഷാണാടിസ്ഥാനത്തില്‍ ഈ കമാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങും.

സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന് ശേഷം ലക്നൗ ആസ്ഥാനമായി നോര്‍ത്തണ്‍ തീയറ്റര്‍ കമാന്‍ഡും അതിന് ശേഷം കര്‍ണാടകയിലെ കാര്‍വാര്‍ ആസ്ഥാനമായി മാരിടൈം തീയറ്റര്‍ കമാന്‍ഡും നിലവില്‍ വരും. സമുദ്ര അതിര്‍ത്തി സുരക്ഷ ഈ കമാന്‍ഡിന് കീഴിലായിരിക്കും.

‘ഒരൊറ്റ അതിര്‍ത്തി, ഒരൊറ്റ സേന’ എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സംയുക്ത കമാന്‍ഡുകള്‍ രൂപീകരിക്കുന്നതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. തന്ത്രപ്രധാനമോ സുരക്ഷാ പ്രാധാന്യമോ ഉള്ള ഒരു പ്രത്യക മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കര – നാവിക – വ്യോമ സേനകള്‍ ഈ  കമാന്‍ഡുകളില്‍ സംയുക്തമായി ഒരൊറ്റ കമാന്‍ഡര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.  വെസ്റ്റേണ്‍ തീയറ്റര്‍ കമാന്‍ഡിന് പാകിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലയുടെ സുരക്ഷാ, പ്രതിരോധ ഉത്തരവാദിത്തങ്ങളായിരിക്കും നല്‍കുക. ലക്നൗ ആസ്ഥാനമായുള്ള വടക്കന്‍ തീയറ്റര്‍ കമാന്‍ഡ് ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കും. നിലവില്‍ ഇത് കരസേനയുടെ സെന്‍ട്രല്‍ കമാന്‍ഡിലാണ്.

ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് പുതിയ തസ്‍തികകളോ റാങ്കുകളോ ഇതിനായി സൃഷ്ടിക്കില്ല. സേനകളുടെ നിലവിലുള്ള കമാന്‍ഡ് ഘടനകളില്‍ നിന്ന് തന്നെയായിരിക്കും ഇന്റഗ്രേറ്റഡ് കമാന്‍ഡുകളിലേക്ക് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുക. നിലവില്‍ കരസേനയ്ക്ക് രാജ്യത്ത് 17 കമാന്‍ഡുകളും വ്യോമ സേനയ്ക്ക് ഏഴ് കമാന്‍ഡുകളും നാവിക സേനയ്ക്ക് മൂന്ന് കമാന്‍ഡുകളുമാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ദ്രോഹിച്ചത് ചതിയന്മാരെ, നല്ലവരെയല്ല’; കൊന്നിട്ടും പക തീരാതെ വാ‍ർത്ത സ്റ്റാറ്റസ് ആക്കിയ ജോക്ക‍‍ർ ഫെലിക്സ്

Next Post

ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തിയില്ല, സെമിനാറിനെത്തും; വിവാദങ്ങളിൽ എം വി ഗോവിന്ദന്റെ മറുപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തിയില്ല, സെമിനാറിനെത്തും; വിവാദങ്ങളിൽ എം വി ഗോവിന്ദന്റെ മറുപടി

മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍…

മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റം; കേസെടുത്തു, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ഓഗസ്റ്റ് ഒന്നിന് ഒന്നല്ല ഒന്‍പത് പിറന്നാളുകള്‍, അപൂര്‍വ്വ റെക്കോര്‍ഡുമായി ഈ പാക് കുടുംബം

ഓഗസ്റ്റ് ഒന്നിന് ഒന്നല്ല ഒന്‍പത് പിറന്നാളുകള്‍, അപൂര്‍വ്വ റെക്കോര്‍ഡുമായി ഈ പാക് കുടുംബം

‘ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല, ആക്രമിച്ചവർ ആയുധങ്ങൾ മാത്രം, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത്’

'ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല, ആക്രമിച്ചവർ ആയുധങ്ങൾ മാത്രം, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത്'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021