• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘തക്കാളി വില കൂടിയത് സെലിബ്രിറ്റികളെ ബാധിക്കില്ലെന്ന് കരുതരുത്’; ബോളിവുഡ് നടൻ സുനില്‍ ഷെട്ടി

by Web Desk 04 - News Kerala 24
July 13, 2023 : 6:37 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘തക്കാളി വില കൂടിയത് സെലിബ്രിറ്റികളെ ബാധിക്കില്ലെന്ന് കരുതരുത്’; ബോളിവുഡ് നടൻ സുനില്‍ ഷെട്ടി

തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കത്തിക്കയറിയത് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ്. പലരും വളരെ ശ്രദ്ധിച്ച് മാത്രം പച്ചക്കറി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കാണാനാകുന്നത്. പലരും വീട്ടിലെ മെനുവില്‍ കാര്യമായ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. വേനല്‍ അപ്രതീക്ഷിതമായി നീണ്ടുപോയതും വിളവെടുപ്പിനോട് അനുബന്ധമായ കനത്ത മഴ പെയ്തതും എല്ലാമാണ് തക്കാളി ക്ഷാമം രൂക്ഷമാക്കിയതും തക്കാളി വില കത്തിക്കയറുന്നതിന് കാരണമായിരിക്കുന്നതും. കിലോയ്ക്ക് 150- 200 രൂപ വരെ തക്കാളിക്ക് ഇന്ന് മാര്‍ക്കറ്റ് വിലയുണ്ട്.

പല ഹോട്ടലുകാരും കസ്റ്റമേഴ്സിന്‍റെ ഇഷ്ടവിഭവങ്ങള്‍ പഴയ വിലയ്ക്ക് തന്നെ നല്‍കാൻ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കയറിയതില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട് എന്നാണ് അറിയിക്കുന്നത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ആശ്വാസമാകുന്ന എന്തെങ്കിലും നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഏവരും പ്രതീക്ഷിക്കുകയാണ്. ഇതിനിടെ പലരും, സെലിബ്രിറ്റികള്‍ അടക്കം പച്ചക്കറി വിലക്കയറ്റത്തില്‍ പ്രതികരണം അറിയിച്ചു.

ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും പച്ചക്കറിയുടെ വിലക്കയറ്റം സംബന്ധിച്ച് പ്രതികരണം അറിയിച്ചിരിക്കുകയാണ്.
‘എന്‍റെ ഭാര്യ മാന, അവളാണ് വീട്ടിലേക്കുള്ള പച്ചക്കറിയൊക്കെ വാങ്ങുന്നത്. രണ്ട് ദിവസത്തേക്കേ ഞങ്ങള്‍ പച്ചക്കറി വാങ്ങാറുള്ളൂ. കാരണം എപ്പോഴും ഫ്രഷ് ആയത് കഴിക്കാമല്ലോ. അതുകൊണ്ട് തന്നെ തക്കാളി വില കൂടിയപ്പോള്‍ ഞങ്ങളും പെട്ടു. അവസാനം തക്കാളിയുടെ ഉപയോഗം കുറയ്ക്കേണ്ടി വന്നു. നമ്മളിപ്പോള്‍ കുറച്ച് തക്കാളിയേ കഴിക്കുന്നുള്ളൂ. എല്ലാവരും ചിന്തിക്കും സെലിബ്രിറ്റികളെ ഈ വിലക്കയറ്റമൊക്കെ എങ്ങനെ ബാധിക്കാനാണ് എന്ന്. അത് തെറ്റിദ്ധാരണയാണ് എല്ലാവരെയും ഇതൊക്കെ ബാധിക്കും.എല്ലാവരും ഇങ്ങനെയുള്ള പ്രതിസന്ധികളെ മാനേജ് ചെയ്യേണ്ടി വരും…. ‘- സുനില്‍‍ ഷെട്ടി പറയുന്നു.

തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തക്കാളി വണ്ടികള്‍ കാണാതെ പോയി, തക്കാളി കൃഷിക്ക് കാവലിന് ആളെ നിര്‍ത്തി എന്ന് തുടങ്ങി അവിശ്വസനീയമായ സംഭവങ്ങളാണ് ഒരു വശത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഭീമൻ ഫുഡ് ചെയിനായ മക് ഡൊണാള്‍ഡ്സ് ദില്ലി ഔട്ട്ലെറ്റില്‍ തക്കാളി വില താഴുംവരെ വിഭവങ്ങളില്‍ തക്കാളിയുണ്ടാകില്ല, കസ്റ്റമേഴ്സ് സഹകരിക്കണം എന്ന നോട്ടീസും പതിച്ചു. ഇനിയെങ്കിലും പതിയെ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കയ്യിലും പോക്കറ്റിലുമൊതുങ്ങുന്ന പരുവത്തിലേക്ക് പതിയെ താഴുമോ എന്നാണ് സാധാരണക്കാരുടെ ആലോചന. എന്തായാലും ശരാശരിക്കാരുടെ ബഡ്ജറ്റിനെ ബാധിക്കുന്നത് പോലെ ഇത് മറ്റാരെയും ബാധിക്കില്ലല്ലോ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമൃത എക്‌സ്‌പ്രസ് രാമേശ്വരത്തേക്ക് ; യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടും

Next Post

മണിപ്പൂരിൽ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും, 300 രൂപക്ക് എം.പിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ മിണ്ടുന്നില്ല; ജോസഫ് പാംപ്ലാനിക്കെതിരെ എം.എം മണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂരിൽ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും, 300 രൂപക്ക് എം.പിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ മിണ്ടുന്നില്ല; ജോസഫ് പാംപ്ലാനിക്കെതിരെ എം.എം മണി

മണിപ്പൂരിൽ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും, 300 രൂപക്ക് എം.പിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ മിണ്ടുന്നില്ല; ജോസഫ് പാംപ്ലാനിക്കെതിരെ എം.എം മണി

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മുഖ്യമന്ത്രി

ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ സസ്പെൻഡ് ചെയ്തു

പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ സസ്പെൻഡ് ചെയ്തു

‘റിയാദ് എയറി’ല്‍ ജോലി; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി എയര്‍ലൈന്‍

'റിയാദ് എയറി'ല്‍ ജോലി; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി എയര്‍ലൈന്‍

‘സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

'സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം'; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021