റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയറി’ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍. റിയാദ് എയറിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായാണ് എയര്‍ലൈന്‍ രംഗത്തെത്തിയത്.
‘റിയാദ് എയറി’ല്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍ വ്യാജ പരസ്യങ്ങളിലും ലിങ്കുകളിലും വഞ്ചിതരാകരുത്. തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ പരസ്യങ്ങള്‍ മുന്‍കൂര്‍ ഫീസും വ്യക്തിഗത അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് എയര്‍ലൈന്‍ പ്രസ്താവനയിറക്കിയത്്. റിയാദ് എയറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം വിവരങ്ങള്‍ സമര്‍പ്പിക്കണം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ അപേക്ഷയ്ക്ക് മുന്‍കൂര്‍ ഫീസ്, വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടുന്നില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.