പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണാണ് ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ സമ്മാനിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിമാണ് മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിയണ്‍ നല്കി ആദരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി ഫ്രാന്‍സില്‍ എത്തിയത്. ഫ്രാന്‍സിലെ ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയത്. സെനറ്റ് നേതാവ് ജെറാര്‍ഡ് ലാച്ചറുമായും ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.