പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷ. 35 കാരനായ ഹംസക്ക് 211000 രൂപ പിഴയും പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷ വിധിച്ചിട്ടുണ്ട്. 12 വയസുള്ള ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വര്‍ഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.