ദില്ലി: കുതിച്ചുയര്‍ന്ന് രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ടാണ് ചാന്ദ്രയാന്‍ 3 യാത്ര ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് (ജൂലൈ 14) ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ ഇസ്രോയുടെ മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സമിതിയുടെ അംഗീകാരത്തിന് പിന്നാലെ ചന്ദ്രയാന്‍-3 ദൗത്യത്തിന് വിക്ഷേപണ അംഗീകാര ബോര്‍ഡും അനുമതി നല്‍കിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഷെഡ്യൂള്‍ ചെയ്ത ലാന്‍ഡിംഗ് ഓഗസ്റ്റ് 23ന് നടക്കുമെന്നാണ് പ്രതീക്ഷ.