കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവില്‍ ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ അശോകന്‍ പറഞ്ഞു. 25 ഓളം കടകളിലാണ് വെട്ടിപ്പ് നടത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാര്‍ ആരോപിച്ചു.
 
			
















 
                

