ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ഓക്സിജന്‍ മാസ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കിടെ 23കാരന് മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിലായിരുന്നു അപകടം നടന്നത്. ന്യൂ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയിലെ അനന്ത്പുര തലാബില്‍ താമസിക്കുന്ന വൈഭവ് ശര്‍മയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈഭവ് മരിച്ചത്. ഐസിയുവില്‍ കാര്‍ഡിയോവേര്‍ഷന്‍ ഷോക്ക് ചികിത്സ നല്കുന്നനിടെ മുഖത്തെ ഓക്സിജന്‍ മാസ്കിന് തീപിടിക്കുകയായിരുന്നു. മാസ്ക് കഴുത്തില്‍ കുടുങ്ങിയിരുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു.