കൊച്ചി: കുസാറ്റിലെ പ്രിന്‍സിപ്പല്‍ ഓഫീസില്‍ അതിക്രമം നടത്തിയ കേസില്‍ പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി. നിര്‍മല്‍ എസ് മേനോനെ കാലടിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എഫ.ഐ പ്രവര്‍ത്തകനാണ് പ്രതി നിര്‍മല്‍. ജൂണ്‍ 20ന് രാവിലെ 11:30 മണിക്ക് കുസാറ്റ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. മെയ് മാസത്തില്‍ ആര്‍ട്ട് ഫെസ്റ്റിവലിനിടെ കാമ്പസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൊഴി നല്കാന് ഓഫീസില്‍ വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്നതിനിടെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന സംഭവമുണ്ടായിരുന്നു. ഇതിനിടെ ചില ജീവനക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ പ്രിന്‍സിപ്പല്‍ ഓഫീസിലെ കമ്പ്യൂട്ടര്‍, ഫര്‍ണീച്ചര്‍ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.