പാലക്കാട്: ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ച യുവാവിനെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ വടക്കേ പറമ്പില്‍ രാമകൃഷ്ണന്റെ മകന് ഹരിപ്രസാദാണ് (27 ) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഷൊര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മാലയാണ് യുവാവ് പൊട്ടിച്ച് ഓടി രക്ഷപെട്ടത്. അമ്മയും മകളും കൂടി സഞ്ചരിക്കുന്നതിനിടെയാണ് കഴുത്തില്‍ കിടന്നിരുന്ന മാല മോഷ്ടാവ് കവര്‍ന്നത്. വണ്ടൂര്‍ സ്വദേശിയായ സ്ത്രീയുടെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും വെള്ളിയാഴ്ച രാവിലെ ഷോര്‍ണൂര്‍ റെയില്‍വേ പോലീസ് പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയുമായിരുന്നു.