കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പതിനഞ്ച് വര്‍ഷം കഠിന തടവും എഴുപത്തി അയ്യായിരം രൂപ പിഴയും. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടില്‍ വീട്ടില്‍ ആഷിക്ക് (27) നെയാണ് പോക്സോ കേസുമായി ബന്ധപ്പെട്ട ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്നത്. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അടിമാലിയില്‍ വച്ച് ബലാസംഗത്തിനിരയാക്കുകയായിരുന്നു. മാനസിക ആഘാതത്തിലായ പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു.