ക്രിയേറ്റർ മോണിറ്റൈസേഷൻ പ്രോഗ്രാം വിപുലികരിച്ച് ട്വിറ്റർ. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കുള്ള മറുപടികളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമുണ്ടാകും. പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ട്വിറ്റർ പറയുന്നു. പരസ്യ വരുമാനം പങ്കിടലിനും ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമായി സ്വതന്ത്രമായി സൈൻ അപ്പ് ചെയ്യാനുള്ള സൗകര്യം ക്രിയേറ്റേഴ്സിന് ഉണ്ടാകും.
ക്രിയേറ്ററിന്റെ പരസ്യ വരുമാനം പങ്കിടൽ പ്രോഗ്രാമിൽ പങ്കെടുക്കാനായി വ്യക്തികൾ ട്വിറ്ററ്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുകയോ അല്ലെങ്കിൽ വെരിഫൈഡ് ഓർഗനൈസേഷനുകളോ ആയിരിക്കണം. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോ പോസ്റ്റുകൾക്കും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകൾ എങ്കിലും ഉണ്ടായിരിക്കണം.
അപേക്ഷകർ ക്രിയേറ്റർ മോണിറ്റൈസേഷൻ സ്റ്റാൻഡേർഡ്സ് എന്ന് ട്വിറ്റർ വിളിക്കുന്ന കർശനമായ മാനുഷിക അവലോകന പ്രക്രിയയും പൂർത്തിയാക്കിയിരിക്കണം. ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്ലാറ്റ്‌ഫോമിന്റെ ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യുന്ന ക്രിയേറ്റേഴ്സിന് മാത്രമേ വരുമാനം പങ്കിടൽ അവസരത്തിന്റെ ഭാഗമാകാനാകൂ.
അതിനു ശേഷം ഒരു സ്ട്രൈപ്പ് അക്കൗണ്ട് റെഡിയാക്കണം. പേഔട്ടുകൾ സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് നിർണായകമാണ്. ഇതിനകം ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകളിൽ എൻറോൾ ചെയ്‌തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്നും പ്രൊഫൈലും ടു-ഫാക്ടർ ഓതന്റിഫിക്കേഷനും ആക്ടീവായിരിക്കുമെന്നും കുറഞ്ഞത് 500 ഫോളോവേഴ്സ് എങ്കിലുമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
ഉപയോക്താക്കൾക്ക് Twitter-ന്റെ FAQ പേജിൽ “ക്രിയേറ്റർ പരസ്യ വരുമാന പങ്കിടലിനായി” എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റർ ഇതുവരെ ഒരു ആപ്ലിക്കേഷൻ പ്രോസസ്സ് ആരംഭിച്ചിട്ടില്ല. എന്നാൽ അതിനുള്ള പോർട്ടൽ ഏകദേശം 72 മണിക്കൂറിന് ശേഷം ആക്ടീവാകുമെന്നാണ് കമ്പനി പറയുന്നത്.
ദി വെർജ് പറയുന്നതനുസരിച്ച്, ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകളിൽ എൻറോൾ ചെയ്‌ത ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടുകൾക്ക് നിലവിൽ ആയിരം ഡോളർ മുതൽ 40,000 ഡോളർ വരെ (ഏകദേശം 32.8 ലക്ഷം രൂപ) വരെ പേഔട്ട് തുകകളായ ലഭിക്കുന്നുണ്ട്.