കോഴിക്കോട്: ഏക സവിൽ കോഡ് ഭിന്നത ഉണ്ടാക്കാനാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ പരിഷ്കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്കരണം. ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ ആണ്. ഒരുമിച്ച് അതിനെ എതിർക്കുമ്പോൾ, നിലപാട് പറയേണ്ടത് കോൺഗ്രസാണെന്നും യെച്ചൂരി പറഞ്ഞു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.