വാഴക്കുളം ∙ മഞ്ഞള്ളൂർ മനയത്ത് വീട്ടിൽ എം.സി. ഷാജുവിന്റെ മകൻ നിഖിൽ ഷാജു (22) വെള്ളിയാഴ്ച ഗോവയിൽ വാഹനാപകടത്തിൽ മരിച്ചു. ഗോവയിൽ എയർപോർട്ട് ജീവനക്കാരനാണ്. ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മൃതദേഹം ഇന്ന് സ്വവസതിയിൽ എത്തിക്കും. അമ്മ: ശ്രീകല ഷാജു (കല്ലൂർക്കാട് സരസ്വതി സ്കൂൾ അധ്യാപിക). സഹോദരൻ: ഗോകുൽ ഷാജു (ഇസാഫ് ബാങ്ക് ജീവനക്കാരൻ).