തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം പൂർത്തിയായപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെ പ്രവേശനം ലഭിക്കാത്ത 27,046 പേർക്കായി ഇനി അവശേഷിക്കുന്നത് 2781 മെറിറ്റ് സീറ്റുകൾ മാത്രം. 13,654 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറം ജില്ലയിൽ ഇനി ശേഷിക്കുന്നത് 389 സീറ്റുകളും. മലപ്പുറത്ത് സപ്ലിമെന്‍ററി ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ച 6005 പേരിൽ 5612 പേരും പ്രവേശനം നേടി. മലബാർ ജില്ലകളിൽ 18,856 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചതിൽ 14,294 പേരും പ്രവേശനം നേടി.
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇനി ഒഴിവുള്ളത് 10,506 മെറിറ്റ് സീറ്റുകളാണ്. സംസ്ഥാനത്താകെ 36,325 അൺഎയ്ഡഡ് സീറ്റുകളും ബാക്കിയുണ്ട്.
പ്ലസ് 1: ജില്ലകളിൽ ശേഷിക്കുന്ന മെറിറ്റ്, സ്പോർട്സ് ക്വോട്ട, മാനേജ്മെന്റ് ക്വോട്ട, കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ, അലോട്ട്മെന്‍റ് ലഭിക്കാത്തവർ എന്നിവ ക്രമത്തിൽ
Also Read –
തിരുവനന്തപുരം 907 401 776 316 231
കൊല്ലം 1046 339 1141 163 761
പത്തനംതിട്ട 1395 244 486 289 97
ആലപ്പുഴ 617 273 980 275 1118
കോട്ടയം 538 286 543 233 486
ഇടുക്കി 687 133 311 121 361
എറണാകുളം 1379 325 1070 407 743
തൃശൂർ 1156 399 723 414 1583
പാലക്കാട് 358 272 735 184 5377
മലപ്പുറം 389 341 1363 295 13654
കോഴിക്കോട് 372 268 1146 229 3880
വയനാട് 173 89 189 130 294
കണ്ണൂർ 642 391 683 144 2019
കാസർകോട് 847 142 184 26 1825