തിരുവനന്തപുരം: വീടിന് പുറത്ത് കളിച്ച്കൊണ്ട് നിന്ന കുട്ടിയ്ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ബാലരാമപുരം മംഗലത്തുകോണത്താണ് തെരുവുനായയുടെ ആക്രണം ഉണ്ടായത്. മംഗലത്തുകോണം പുത്തൻകാനം വിദ്യഭവനിൽ ദീപു- വിദ്യ ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ അമ്മുമ്മക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.വയറിലും ചുമലിലുമടക്കം നായയുടെ കടിയേറ്റ കുട്ടിയെ ഉടനെ തന്നെ ബാലരാമപുരത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നത്.












