• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ പോഷകത്തിന്‍റെ കുറവ് കുടൽ ക്യാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

by Web Desk 06 - News Kerala 24
July 16, 2023 : 8:22 pm
0
A A
0
സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്…

മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദമാണ് ബവല്‍ ക്യാന്‍സര്‍ അഥവാ കുടലിനെ/ വയറിനെ ബാധിക്കുന്ന ക്യാൻസര്‍. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. വയറുവേദന, വയറ്റില്‍ എപ്പോഴും അസ്വസ്ഥത, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം, മലബന്ധം, ഛര്‍ദ്ദി,  അതിസാരം, ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളർച്ച എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിഷമതകള്‍ നേരിടുന്നപക്ഷം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് ഉചിതം.

ഇപ്പോഴിതാ ഫോളേറ്റിന്‍റെ കുറവു മൂലം കുടൽ ക്യാൻസർ സാധ്യത കൂടുമെന്നാണ് ഒരു പഠനം പറയുന്നത്.  അന്നൽസ് ഓഫ് ഓങ്കോളജിയിലാണ്  പഠനം പ്രസിദ്ധീകരിച്ചത്.  ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വൻകുടലിലെയും അന്നനാളത്തിലെയും ക്യാൻസറുകളുടെ അപകടസാധ്യത കുറയും എന്നാണ് ഗവേഷകര്‍ പറയുന്നത്.  മറ്റ് നിരവധി ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു. 5,000-ലധികം ആളുകളിലാണ് പഠനം നടത്തിയത്.

വിറ്റാമിൻ ബി 9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ഇവ പ്രധാനമാണ്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്.
മുതിർന്നവർ പ്രതിദിനം 400 മൈക്രോഗ്രാം ഫോളേറ്റ് കഴിക്കണമെന്നാണ് വിദഗ്ധര്‍‌ പറയുന്നത്. ഫോളേറ്റിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഫോളേറ്റിന്‍റെ അഭാവം എങ്ങനെ തിരിച്ചറിയാം? 

വിളർച്ച, ശ്വാസതടസ്സം, തലകറക്കം, നാവില്‍ ചുവന്ന നിറം, രുചി കുറവ്, വായയില്‍ വ്രണം, ഓര്‍മ്മക്കുറവ്,  പേശികളുടെ ബലഹീനത, വിഷാദം, ശരീരഭാരം കുറയുക, വയറിളക്കം തുടങ്ങിയ പല സൂചനകളും ചിലപ്പോള്‍‌ ഫോളേറ്റിന്‍റെ അഭാവം മൂലമാകാം.

ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍…

ബീൻസ്, പയർവർഗങ്ങൾ, സിട്രസ് പഴങ്ങൾ, പച്ചിലക്കറികൾ, സീഫുഡ്, മുട്ട, പാലുൽപ്പന്നങ്ങൾ, മാംസം, കോഴിയിറച്ചി, ധാന്യങ്ങൾ, പാസ്ത തുടങ്ങിയവയില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ചു, സഹോദരിയുടെ മകൻ അറസ്റ്റിൽ

Next Post

55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്, മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്, മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

കൈക്കൂലി; പിടിയിലായ ksrtc ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 60000 രൂപ പിടിച്ചെടുത്തു, ഒളിപ്പിച്ചത് കാറിനുള്ളില്‍

കൈക്കൂലി; പിടിയിലായ ksrtc ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 60000 രൂപ പിടിച്ചെടുത്തു, ഒളിപ്പിച്ചത് കാറിനുള്ളില്‍

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി, പണമുണ്ടാക്കാനുള്ള എളുപ്പ വഴികൾ തേടി; ഒടുവിൽ ലഹരി വിൽപ്പനയിൽ സജീവം, അറസ്റ്റ്

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി, പണമുണ്ടാക്കാനുള്ള എളുപ്പ വഴികൾ തേടി; ഒടുവിൽ ലഹരി വിൽപ്പനയിൽ സജീവം, അറസ്റ്റ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ടേം 1 മാർക്ക് ഷീറ്റ് എവിടെ കിട്ടും?

മലബാറിൽ പ്ലസ് വൺ സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 21,000 ത്തോളം കുട്ടികൾ; പകുതിയോളം പേര്‍ മലപ്പുറത്ത് നിന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In