തിരുവനന്തപുരം: വർക്കല ലീനാമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരൻ അഹദിന്റെ ഭാര്യയെ ആണ് അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു.
ഇന്നലെയാണ് കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നത്. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു.