മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു. 14 വയസ്സ് മാത്രമാണ് പെണ്‍കുട്ടിക്ക് പ്രായം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരനും ബന്ധുവുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അഞ്ചുമാസം ഗര്‍ഭിണിയാണ് ഈ കുട്ടി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.