ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. അന്നെടുത്ത ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഫീല്‍ഡ് ഡയറക്ടറും ഉള്‍പ്പെടെയുള്ള സംഘമാണ് അപ്പര്‍ കോതയാര്‍ മേഖലയിലുള്ള വനത്തിലാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും വനംവകുപ്പ് പുറത്തുവിട്ട റിലീസില്‍ പറയുന്നു. കൂടാതെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള പത്താനകളുള്ള സംഘം അരിക്കൊമ്പന്‍ നിലയുറപ്പിച്ചതിന്റെ എഴുന്നൂറ് മീറ്റര്‍ അടുത്ത് കണ്ടെത്തിയിരുന്നു. റേഡിയോ കോളര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും തമിഴ്‌നാട് പറയുന്നു.