ആലുവ: എറണാകുളം റേഞ്ചില്‍ പിടികൂടിയ കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ള മയക്കുമരുന്നുകളും നിരോധിത പുകയില ഉല്പന്നങ്ങളും കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ചു. എറണാകുളം റൂറല്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ പിടികൂടിയ 41 കി.ഗ്രാം കഞ്ചാവ്, 220 ഗ്രാം എം.ഡി.എം.എ, 85 കി.ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള് എന്നിവയാണ് അമ്പലമേട് കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രെക്ചര്‍ എന്ന സ്ഥാപനത്തില്‍ വച്ച് നശിപ്പിച്ചത്. ഡ്രഗ്സ് ഡിസ്പോസബിള്‍ കമ്മറ്റി ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നശിപ്പിച്ചത്.