വാഷിങ്ടന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ട് ആഴ്ചകള്‍ക്കു ശേഷം എല്ലാ വോട്ടിങ് മെഷീനുകളും പിടിച്ചെടുക്കാന്‍ സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്കുന്ന ഉത്തരവ് വൈറ്റ് ഹൗസ് തയാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 2020 ഡിസംബര്‍ 16ന് തയാറാക്കിയ ഉത്തരവില്‍ പക്ഷെ ആരും ഒപ്പുവച്ചിരുന്നില്ല.