ഗുവാഹത്തി: ബംഗ്ലാദേശ് വംശജരായ മുസ്ലീം കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ അസം പോലീസ് കേസെടുത്തു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. അസമിലെ ദിസ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് അജിത് ഭൂയാന്‍ പരാതി നല്‍കിയത്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് പ്രസ്താവനയെ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ സംസ്ഥാനത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അസം പോലീസും വ്യക്തമാക്കി. പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്ലിംകളാണെന്നായിരുന്നു ഹിമാന്ത ബിശ്വശര്‍മയുടെ വിവാദ പരാമര്‍ശം.