ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയിലാണ് ഇരു വിഭാഗവും തമ്മില്‍ ഇന്ന് ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ ആര്‍മിയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത നേതൃത്വത്തില്‍ സുരന്കോട്ടിനടുത്തുള്ള സിന്ദാരാ, മൈദാന എന്നീ പ്രദേശങ്ങള്‍ വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഭീകരരും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.