• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിശ്ചലനായി നേതാവെത്തി, വിട നൽകി ആയിരങ്ങൾ

by Web Desk 04 - News Kerala 24
July 18, 2023 : 10:02 pm
in Kerala, News
0
A A
0
നിശ്ചലനായി നേതാവെത്തി, വിട നൽകി ആയിരങ്ങൾ

തിരുവനന്തപുരം> അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയുടെ സജീവതയറിഞ്ഞ സെക്രട്ടറിയേറ്റിനുള്ളിലേക്ക്‌ തിങ്കളാഴ്‌ച അദ്ദേഹം വീണ്ടുമെത്തി. ദേശീയപതാക താഴ്‌ത്തിക്കെട്ടിയ ദർബാർ ഹാളിന്‌ കീഴിലെ വലിയ വാതിൽ കടന്ന്‌ നിശ്ചേതനായെത്തിയ നേതാവിനെ അവസാനമായി കാണാൻ ഹാളിനുള്ളിലും പുറത്തുമായി ആയിരങ്ങളും.

തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന്‌ ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ദർബാർ ഹാളിന്‌ മുന്നിലെത്തുമ്പോൾ സമയം ഏഴ്‌ കഴിഞ്ഞിരുന്നു. നിശ്ചയിച്ചതിലും ഏറെ വൈകിയിട്ടും യാത്രാമൊഴി നൽകാനെത്തിയവർ അക്ഷമരായി കാത്തുനിൽപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, മന്ത്രിമാർ, മേയർ, എംഎൽഎമാർ, എംപിമാർ തുടങ്ങി നിരവധി പ്രമുഖരും കോൺഗ്രസ്‌ പ്രവർത്തകരുമെല്ലാം ഉമ്മൻചാണ്ടിയുടെ അവസാനവരവും കാത്ത്‌ ദർബാർ ഹാളിലുണ്ടായിരുന്നു.

ചിരിക്കുന്ന ഛായാചിത്രത്തിന്‌ പിന്നിലൊരുക്കിയ പൂക്കൾ വിതറിയ മഞ്ചത്തിലേക്ക്‌ മൃതദേഹം ഇറക്കി വെക്കുമ്പോൾ കോൺഗ്രസ്‌ പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുയർന്നു. ഒരു മണിക്കൂറാണ്‌ ഇവിടെ പൊതുദർശനം നിശ്ചയിച്ചതെങ്കിലും രണ്ട്‌ മണിക്കൂർ പിന്നിട്ട ശേഷമാണ്‌ മൃതദേഹം പുറത്തേയ്‌ക്കെടുത്തത്‌.

ഉമ്മൻചാണ്ടി സ്ഥിരമായി പോയിരുന്ന പാളയം സെന്റ്‌ ജോർജ്‌ കത്തീഡ്രലിലേക്ക്‌ കൊണ്ടുപോയി. നിരവധിയാളുകൾ ഇവിടെയും അന്ത്യാഞ്ജലിയർപ്പിച്ചു. രാത്രി വൈകിയാണ്‌ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയത്‌. പൊതുദർശനത്തിന്‌ ശേഷം രാത്രി ഏറെ വൈകി മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക്‌ തിരികെ കൊണ്ടുപോയി. പ്രാർഥനാ ചടങ്ങുകൾക്ക്‌ ശേഷം രാവിലെ ഏഴോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേയ്‌ക്ക്‌ തിരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോർബന്തർ– കൊച്ചുവേളി എക്സ്പ്രസ് എറണാകുളംവരെ

Next Post

ഭാര്യയെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഭാര്യയെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

716 രൂപ അടക്കാത്തതിന് മൈക്രോഫിനാൻസുകാരുടെ ഭീഷണി; യുവാവ് ജീവനൊടുക്കി

716 രൂപ അടക്കാത്തതിന് മൈക്രോഫിനാൻസുകാരുടെ ഭീഷണി; യുവാവ് ജീവനൊടുക്കി

പയ്യോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി

പയ്യോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി

നടുറോഡിൽ രാത്രി നടുക്കുന്ന ആക്രമണം, ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; നടുങ്ങി കായംകുളം

നടുറോഡിൽ രാത്രി നടുക്കുന്ന ആക്രമണം, ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; നടുങ്ങി കായംകുളം

19 വർഷം മുമ്പ് നാടുവിട്ട മലയാളി, യുകെ പൊലീസിന്‍റെ പിടിയിലായി; തുണയായി ഫേസ്ബുക്ക് പോസ്റ്റ്

19 വർഷം മുമ്പ് നാടുവിട്ട മലയാളി, യുകെ പൊലീസിന്‍റെ പിടിയിലായി; തുണയായി ഫേസ്ബുക്ക് പോസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021