• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

by Web Desk 06 - News Kerala 24
July 19, 2023 : 11:38 am
in India, News
0
A A
0
മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

സ്കൂൾ ബസ് എന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ ത്രിപുരയിൽ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ വളരെ വ്യത്യസ്തമായ മാർ​ഗവുമായി എത്തിയിരിക്കുകയാണ് ത്രിപുര സർക്കാർ. പ്രത്യേകിച്ച് മൺസൂൺ കാലത്ത്. അത് എന്താണ് എന്നല്ലേ? സ്കൂൾ ബോട്ട്.

ഗുമതി ജില്ലയിലെ ഡംബൂർ തടാകത്തിലുള്ള ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ അവരുടെ സ്കൂളിൽ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സ്കൂൾ എജ്യുക്കേഷൻ ഡിപാർട്‍മെന്റ് ഞായറാഴ്ച ‘സ്കൂൾ ബോട്ട്’ സർവീസ് ആരംഭിച്ചത്. നേരത്തെയും ഡംബൂർ തടാകത്തിൽ ബോട്ട് സർവീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികൾക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്കൂളിൽ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് വേണ്ടി സർക്കാർ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സർവീസ് തുടങ്ങിയിരിക്കുന്നത്.

മൺസൂണിലാണ് എങ്കിൽ കാര്യങ്ങൾ വളരെ അധികം അവതാളത്തിലാവും. കുട്ടികൾക്ക് തടാകവും മറ്റും കടന്ന് സ്കൂളിൽ പോവുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായി മാറുകയാണ് പതിവ്. അങ്ങനെയാണ് ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യമായി ബോട്ട് സർവീസ് ആരംഭിച്ചത്. ഇതുവഴി ഫീസിനെ കുറിച്ച് ആകുലപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് ദിവസവും സ്കൂളിലെത്താം എന്നാണ് സർക്കാർ കണക്കാക്കുന്നത്. “ദക്മുറ ഗുമതി സീനിയർ ബേസിക് സ്കൂളിൽ തന്നെ 100 ​​വിദ്യാർത്ഥികളുണ്ട്, എന്നാൽ യാത്രാ തടസ്സം കാരണം ഹാജർ വളരെ കുറവാണ്. ഡംബൂർ തടാകത്തിലെ വിവിധ ദ്വീപുകളിൽ നിന്ന് മാത്രം അമ്പതോളം വിദ്യാർത്ഥികൾ വരുന്നുണ്ടാവും. ബോട്ടിന്റെ ഫീസ് ഇവർക്ക് താങ്ങാൻ കഴിയാത്തതിനാൽ അവർ പലപ്പോഴും സ്കൂളിൽ എത്താറില്ല” എന്നാണ് സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ (എസ്പിഡി) ചാന്ദ്‌നി ചന്ദ്രൻ ഞായറാഴ്ച പിടിഐയോട് പറഞ്ഞത്. സൗജന്യമായി ബോട്ട് വന്നതോടെ വിദ്യാർത്ഥികൾ കൃത്യമായി സ്കൂളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇം​ഗ്ലീഷ് ഭാഷാ അധ്യാപകരെ വിദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ വിളിക്കുന്നു, സൗജന്യ നിയമനം; വിശദാംശങ്ങളിവയാണ്…

Next Post

വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദഹനക്കേട്; പ്രയാസമകറ്റാൻ വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍…

വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക...

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ…

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ...

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021