• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടുവകളുടെ ഇരജീവികളുടെ കണക്കെടുപ്പിന് ഇത്തവണ മൊബൈല്‍ ആപ്പ് ; എട്ടു ദിവസം നീണ്ടുനില്‍ക്കും

by Web Desk 01 - News Kerala 24
January 22, 2022 : 11:20 am
in Kerala, News
Reading Time: 1 min read
0
A A
0
കടുവകളുടെ ഇരജീവികളുടെ കണക്കെടുപ്പിന് ഇത്തവണ മൊബൈല്‍ ആപ്പ് ; എട്ടു ദിവസം നീണ്ടുനില്‍ക്കും

മുതലമട : പറമ്പിക്കുളം കടുവാസങ്കേതത്തിൽ കടുവയുടെയും പുലികളുടെയും ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. എയ്റ്റ് ഡേ പ്രോട്ടോക്കോൾ എന്ന പേരിൽ വെള്ളിയാഴ്ചമുതൽ അടുത്ത വെള്ളിയാഴ്ചവരെ നീണ്ടുനിൽക്കുന്നതാണ് കണക്കെടുപ്പ്. കടുവയുടെയും പുലിയുടെയും ഇരകളായ കാട്ടുപോത്ത് (കാട്ടെരുമ), മ്ലാവ്, കേഴമാൻ, കൂരമാൻ, മുയൽ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കണക്കെടുപ്പാണ് എട്ടുദിവസത്തെ പ്രവർത്തനത്തിൽ പ്രധാനം. കടുവാസങ്കേതത്തെ 20 ഭാഗങ്ങളായി തിരിച്ച് ഒരോഭാഗത്തിനും അഞ്ചുവീതം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് കണക്കെടുപ്പ്. എം. സ്ട്രൈപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ (ആപ്പ് ) ഉപയോഗിച്ചാണ് ഇത്തവണത്തെ പ്രവർത്തനം. ആദ്യമായാണ് മൃഗങ്ങളുടെ കണക്കെടുപ്പിന് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതെന്ന് ബയോളജിസ്റ്റ് വിഷ്ണു വിജയൻ പറഞ്ഞു.

മാംസഭോജികളായ ജീവികളുടെ ഇരകൾ വസിക്കുന്ന സ്ഥലം കണ്ടെത്തുക, ഇരകൾക്കാവശ്യമായ സസ്യലതാദികളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നിവയും കണക്കെടുപ്പിലുണ്ട്. ആദ്യത്തെ മൂന്നുദിവസം പഗ് മാർക്ക് (കാൽപ്പാട്), മരങ്ങളിലെ അടയാളങ്ങൾ, ശബ്ദങ്ങൾ, കാഷ്ഠങ്ങൾ എന്നിവനോക്കി ഓരോ മൃഗത്തിന്റെയും സാന്നിധ്യം ഉറപ്പാക്കും. അടുത്ത രണ്ടുദിവസം രണ്ടുകിലോമീറ്റർ നേർരേഖയിൽ വഴിയുണ്ടാക്കി (ട്രാൻസിറ്റ് സ്ട്രെയ്റ്റ് ലൈൻ) മൃഗസാന്നിധ്യം ഉറപ്പാക്കും. അവസാനത്തെ മൂന്നുദിവസമാണ് ഇര ജീവികളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത്.

ക്യാമറക്കെണി ഉപയോഗിച്ച് പറമ്പിക്കുളത്ത് അവസാനമായി നടത്തിയ കണക്കെടുപ്പിൽ 35 കടുവകളും 86 പുലികളുമുണ്ടെന്നാണ് തെളിഞ്ഞത്. ഇരമൃഗങ്ങളുടെ കണക്കെടുപ്പിൽ പങ്കെടുക്കുന്നവർക്കായി കഴിഞ്ഞദിവസങ്ങളിൽ നടത്തിയ ക്ലാസുകൾ പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ്. വൈശാഖ്, ടൈഗർ മോണിറ്ററിങ് എക്സ്പെർട്ട് ഡോ. ബാലസുബ്രഹ്മണ്യം, ബയോളജിസ്റ്റ് വിഷ്ണുവിജയൻ എന്നിവർ നയിച്ചു. കണക്കെടുപ്പിൽ ലഭ്യമാകുന്ന വിവരങ്ങൾ പറമ്പിക്കുളം ടൈഗർഫൗണ്ടേഷന് സമർപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രം വാക്‌സീന്‍ : കേന്ദ്ര ആരോഗ്യമന്ത്രാലയം

Next Post

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അവസാനത്തെ കേസായി പരിഗണിക്കാന്‍ മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അവസാനത്തെ കേസായി പരിഗണിക്കാന്‍ മാറ്റി

ജയിലുകളിൽ കൊവിഡ് വ്യാപനം ; പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ്

ജയിലുകളിൽ കൊവിഡ് വ്യാപനം ; പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ്

ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ പാമ്പ്

ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ പാമ്പ്

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചന ആകുമോ? ; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചന ആകുമോ? ; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021