മുംബൈ : ബോംബെ ഹൈക്കോടതിയിൽ ജസ്റ്റിസ് എൻ.ആർ. ബോർകറുടെ ചേംബറിൽ നാലടിയിലേറെ നീളമുള്ള വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ന് അദ്ദേഹം അവിടെയില്ലാതിരുന്ന സമയത്താണു സംഭവം. കോടതിനടപടികൾ ഓൺലൈനിൽ ആയിരുന്നതിനാൽ അഭിഭാഷകരുടെയും കക്ഷികളുടെയും തിരക്കും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ പിടിച്ച പാമ്പിനെ വനമേഖലയിൽ വിട്ടു.