തിരുവനന്തപുരം: തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടു ഭീതിയിലായ തൊഴിലാളികൾക്ക് ആശ്വാസമായി വനംവകുപ്പ് ആർ ആർ ടി. ബുധനാഴ്ച രാവിലെ 10 മണിയോടെ കുറ്റിച്ചൽ തച്ചങ്കോട് മേൽപ്പാട്ടുമലയില്‍ പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടവർ ആണ് കുറ്റിക്കാട്ടിനിടയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗത്തെ വിവരം ധരിപ്പിക്കുകയും ശേഷം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസ് ആർ ആർ ആർ ടി അംഗവുമായ റോഷ്നി എത്തി പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. ഒൻപത് അടി നീളമുള്ള പാമ്പിന് 15 കിലോയോളം ഭാരമുണ്ട്.