തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം പവന് 4550 രൂപയും പവന് 36,400 രൂപയുമായി. ഈ മാസം 12ന് 4480 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീട് വിലയില്‍ 20 രൂപയുടെ വര്‍ധനയുണ്ടായി ഗ്രാമിന് 4500 രൂപയായി. ഈ നിലയില്‍ പിന്നീട് അഞ്ച് ദിവസത്തോളം മാറ്റമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില വര്‍ധിച്ച് ഗ്രാമിന് 4565 രൂപയില്‍ വരെയെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. പിന്നീടാണ് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവുണ്ടാകുന്നത്.