• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏക വ്യക്തിനിയമത്തിനെതിരെ പ്രമേയം: പിൻവലിക്കാൻ കോഴിക്കോട് കോർപറേഷനോട് ഹൈക്കോടതി

by Web Desk 04 - News Kerala 24
July 20, 2023 : 5:15 pm
0
A A
0
ഏക വ്യക്തിനിയമത്തിനെതിരെ പ്രമേയം: പിൻവലിക്കാൻ കോഴിക്കോട് കോർപറേഷനോട് ഹൈക്കോടതി

കോഴിക്കോട്∙ ഇന്ന് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയ ഏക വ്യക്തിനിയമത്തിനെതിരായ പ്രമേയം പിൻവലിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തങ്ങളുടെ അധികാര പരിധിക്കുപുറത്ത് ദേശീയ, രാജ്യാന്തര പ്രശ്നങ്ങളിൽ പതിവായി പ്രമേയം അവതരിപ്പിക്കാറുള്ള കോർപറേഷന്റെ നീക്കം ആവർത്തിക്കുന്നതിനെതിരെയാണ് ബിജെപി കോടതിയെ സമീപിച്ചത്. മുൻപ് കശ്മീർ വിഷയത്തിലടക്കം കോർപറേഷൻ പ്രമേയം പാസാക്കിയിരുന്നു.

ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിൽ 137ാം അജൻഡയായാണ് ഏക വ്യക്തിനിയമത്തിനെതിരെ പ്രമേയം ഉൾപ്പെടുത്തിയത്. പ്രമേയം കോർപറേഷൻറെ പുറത്തുളള കാര്യമാണെന്നും നഗരപാലികാ നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രമേയം അവതരിപ്പിക്കരുതെന്ന് ബിജെപി കൗൺസിലർ നവ്യഹരിദാസ് മേയർക്കും സെക്രട്ടറിക്കും 19ന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇവർ അവതരണാനുമതി നിഷേധിച്ചില്ല. തുടർന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്.

പ്രമേയം കോർപറേഷൻ പരിധിക്കുപുറത്തുള്ള കാര്യമാണ്. കോർപറേഷന്റെ കൗൺസിലിലെ പ്രമേയങ്ങളിൽ കോർപറേഷന്റെ അധികാര പരിധിക്കുപുറത്തുള്ള വിഷയങ്ങൾ അനുവദിക്കരുതെന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ പതിനെട്ടാം വകുപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കാൻ ഭരണഘടനാപ്രകാരം കോർപറഷേൻ കൗൺസിൽയോഗത്തിന് അധികാരമില്ലെന്നും ബിജെപിയുടെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.. ഭരണഘടനയുടെ പരിധിയിൽപെടുന്ന വിഷയങ്ങളിൽ കോർപറേഷൻ എതിർപ്രമേയങ്ങൾ കൊണ്ടുവന്നാൽ കടുത്ത നടപടികളെടുക്കാനും വകുപ്പുകളുണ്ടെന്നും ഹർജിയിൽ പറയുന്നു.

കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് ഭരണഘടനാ വിരുദ്ധ നീക്കങ്ങൾ നടത്തുന്നവർക്കെതിരെയുളള താക്കീതാണ് ഹൈക്കോടതി ഉത്തരവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങൾക്കു വിരുദ്ധമായി കൗൺസിൽ യോഗ അജണ്ടകളിൽ കേന്ദ്രസർക്കാരിനെതിരായും ഭരണഘടനക്കെതിരെയും പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് നിയമ വിരുദ്ധ നീക്കങ്ങളാണ്. ഭരണഘടനയിൽ ഊന്നിപ്പറയുന്ന വിഷയത്തിനെതിരായി ഒരു നഗരസഭ ഔപചാരികമായി പ്രമേയം പാസ്സാക്കുന്നത് നിയമവിരുദ്ധമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനുമുൻപ് കേന്ദ്രസർക്കാർ പാസ്സാക്കിയ നീതി ആയോഗിനെതിരെയുളള പ്രമേയവും കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ആക്ഷേപമുന്നയിച്ച് നോട്ടിസ് നൽകിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചതെന്നും സജീവൻ പറഞ്ഞു. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രമേയങ്ങൾ കൗൺസിൽ യോഗത്തിന്റെ ഔപചാരികമായ അജൻഡയിൽ ഉൾപ്പെടുത്തിയവർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും വി.കെ.സജീവൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത ഫ്രഞ്ച് ഫ്രൈസ് വിളമ്പിയതിന് ബർഗർ കിംഗ് ജീവനക്കാരി അറസ്റ്റിൽ

Next Post

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: കേസെടുത്ത് ദേശീയ വനിത കമ്മിഷൻ, ട്വിറ്ററിന് നോട്ടിസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: കേസെടുത്ത് ദേശീയ വനിത കമ്മിഷൻ, ട്വിറ്ററിന് നോട്ടിസ്

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: കേസെടുത്ത് ദേശീയ വനിത കമ്മിഷൻ, ട്വിറ്ററിന് നോട്ടിസ്

ചികിത്സക്കിടെ കാണാതായ യുവാവി​െൻറ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ

ചികിത്സക്കിടെ കാണാതായ യുവാവി​െൻറ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ

അഭിമാന പ്രശ്‌‌നമാക്കി മാറ്റരുത്; ചീറ്റകൾ ചാവുന്നതിൽ ഇടപെട്ട്‌ സുപ്രീംകോടതി

അഭിമാന പ്രശ്‌‌നമാക്കി മാറ്റരുത്; ചീറ്റകൾ ചാവുന്നതിൽ ഇടപെട്ട്‌ സുപ്രീംകോടതി

ലൈംഗികാതിക്രമ കേസിൽ ബ്രിജ്‌ഭൂഷണ് ജാമ്യം

ലൈംഗികാതിക്രമ കേസിൽ ബ്രിജ്‌ഭൂഷണ് ജാമ്യം

എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In