കോഴിക്കോട് > കുഴൽപ്പണക്കേസിൽആരോപണവിധേയനായ വ്യക്തിയിൽനിന്നും പാർടി സംഭാവന സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻപറഞ്ഞു. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽഅത് അപരാധമാണ്. എ കെ ധർമരാജന്റെ ട്രാക്ക് റിക്കാർഡ് എല്ലാവർക്കും അറിയുന്നതാണ്. അത്തരത്തിൽകളങ്കിതനായ വ്യക്തിയിൽനിന്നും പണപ്പിരിവ് നടത്തേണ്ട ആവശ്യം പാർട്ടിക്കില്ല – ശോഭ വാർത്താലേഖകരോട് പറഞ്ഞു.
മാനസിക സമ്മർദ്ദംമൂലമാണ് കുറച്ചുകാലം പാർടിയിൽ നിന്നും മാറിനിന്നതെന്ന് ശോഭ പറഞ്ഞു. പ്രശ്നങ്ങളുണ്ടാവുമ്പോൾ മേലധികാരികളോട് പറയും. അവിടെയൊന്നും പരിഹാരം കാണാതാവുമ്പോൾ മിണ്ടാതിരിക്കും. പാർടിക്കെതിരെ താൻ ഒരുവേദിയിലും ഒന്നും പറഞ്ഞിട്ടില്ല. വിമർശനങ്ങൾഉന്നയിച്ചത് പാർടിയെ ശക്തിപ്പെടുത്താനാണെന്നും അവർപറഞ്ഞു.