അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആഢംബര ഇലക്ട്രിക് കാര്‍ സമ്മാനിച്ച് തുര്‍ക്കി പ്രസിഡന്റ്. ഔദ്യോഗിക സന്ദര്‍ശനത്തിന് അബുദാബിയിലെത്തിയപ്പോഴാണ് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ശൈഖ് മുഹമ്മദിന് സൗഹൃദ സമ്മാനമെന്ന നിലയില്‍ കാര്‍ സമ്മാനമായി നല്‍കിയത്. തുര്‍ക്കി തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ ആണ് അദ്ദേഹം യുഎഇ പ്രസിഡന്റിന് നല്‍കിയത്.
അബുദാബി അല്‍ വത്ന് കൊട്ടാരത്തില്‍ വെച്ച് കാര്‍ സ്വീകരിച്ച ശൈഖ് മുഹമ്മദ്, ഉര്‍ദുഗാനെ കാറില്‍ ഒപ്പമിരുത്തി യാത്രയും ചെയ്തു. ‘ടോഗ്’ എന്ന് പേരുനല്കിയ കാര്‍ ആണ് ഉര്ദുഗാന് സമ്മാനിച്ചത്. ഇരുവരും ഒന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സന്ദര്‍ശനത്തില്‍ യുഎഇയും തുര്‍ക്കിയും 18,600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഉര്ദുഗാന് ഈ കാര്‍ സമ്മാനിച്ചിരുന്നു.