കൊച്ചി : സെമി കേഡര്‍ എന്നാല്‍ അക്രമമാര്‍ഗമല്ലെങ്കിലും പോലീസില്‍ നിന്ന് നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കുമെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. തല്ലിയാല്‍ കൊള്ളുന്നതല്ല, തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിക്കാന്‍ പോലീസ് പിടിച്ചുകൊടുത്തു. ആരെയും വെല്ലുവിളിക്കാം. എന്നാല്‍ ദേഹത്തുതൊട്ടുള്ള കളിയാണ് തകരാര്‍. അതൊക്കെ അവസാനിപ്പിക്കുകയാണ് എല്ലാവര്‍ക്കും നല്ലത്. ഇടത്തെ കവിളില്‍ അടിക്കുന്നവന് വലത്തേ കവിള്‍കാണിച്ചുകൊടുക്കണമെന്നതിന് ശേഷം എന്തു ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം പൊതുചര്‍ച്ചക്ക് വിടേണ്ട കാര്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറിപ്പ് പിന്‍വലിച്ചത്. രാഷ്ട്രീയ രംഗത്തുള്ളവര്‍ ആരോഗ്യത്തോടെ ഇരുന്നാലേ ഫൈറ്റ് ചെയ്യാന്‍ മൂഡ് ഉണ്ടാകൂവെന്നും മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കോടികള്‍ ചെലവാക്കുന്നവര്‍ കൊവിഡ് കാലത്ത് പിടിച്ചുവെച്ച എംഎല്‍എ ഫണ്ട് തിരിച്ചുകൊടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.