• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം: പത്രപരസ്യത്തിന് നന്ദിയെന്ന് മന്ത്രി എം ബി രാജേഷ്

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
July 22, 2023
A A
0
തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം: പത്രപരസ്യത്തിന് നന്ദിയെന്ന് മന്ത്രി എം ബി രാജേഷ്

കൊച്ചി> മലയാള പത്രങ്ങളിൽ സംസ്ഥാന സർക്കാർ പരസ്യം നൽകിയ രാജസ്ഥാൻ സർക്കാരിന് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്. തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടെ രാജസ്ഥാനും കേരളവും തമ്മിലുള്ള താരതമ്യത്തിന്‌ പരസ്യം ഉപകാരമായെന്നും കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന്‌ പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന്‌ നന്ദിയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികവ്‌ നിർണ്ണയിക്കുന്ന ഒൻപത്‌ പ്രധാന സൂചികകളിൽ നാലിലും കേരളം ദേശീയ തലത്തിൽ ഒന്നാമതാണ്‌, ബാക്കി അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തും. ഒരു സൂചികയിലും കേരളത്തിന്റെ നാലയലത്ത്‌ എത്താൻ കഴിയാത്ത സംസ്ഥാനമാണ്‌, ഇവിടെ തൊഴിലുറപ്പിന്റെ പേരിലുൾപ്പെടെ പരസ്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്‌‌ബുക്ക് കുറിപ്പ്

രാജസ്ഥാൻ സർക്കാരിന്‌ നന്ദി. മലയാള പത്രങ്ങളിൽ എന്തിനാണ്‌ രാജസ്ഥാൻ സർക്കാരിന്റെ പരസ്യമെന്ന് ആദ്യം തോന്നിയെങ്കിലും, പിന്നീടാണ്‌ കേരള സർക്കാരിന് ഇത്‌ എത്ര ഉപകാരമായി എന്ന് മനസിലായത്‌. തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടെ രാജസ്ഥാനും കേരളവും തമ്മിലുള്ള താരതമ്യത്തിന്‌ ഇത്‌ അവസരമായി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഉറപ്പുനൽകുന്ന നൂറ്‌ തൊഴിൽ ദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ രാജസ്ഥാനിൽ 7.15% മാത്രമാണ്‌. 100 തൊഴിൽ ദിനങ്ങൾ തന്നെ നൽകാൻ കഴിയാത്ത സർക്കാരാണ്‌ 125 തൊഴിൽ ദിനങ്ങളെന്ന പ്രഖ്യാപനം നടത്തി പരസ്യം നൽകിയിരിക്കുന്നത്‌‌. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 28.98%മാണ്‌. രാജസ്ഥാന്റെ നാലിരട്ടിയിലധികം.

ശരാശരി തൊഴിൽ ദിനങ്ങൾ ഇവിടെ 62.26 ആണ്‌. കേരളത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളി 333 രൂപ കൂലി വാങ്ങുമ്പോൾ, രാജസ്ഥാനിലിത്‌ 198 രൂപ മാത്രമാണ്‌. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികവ്‌ നിർണ്ണയിക്കുന്ന ഒൻപത്‌ പ്രധാന സൂചികകളിൽ നാലിലും കേരളം ദേശീയ തലത്തിൽ ഒന്നാമതാണ്‌, ബാക്കി അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തും. ഒരു സൂചികയിലും കേരളത്തിന്റെ നാലയലത്ത്‌ എത്താൻ കഴിയാത്ത സംസ്ഥാനമാണ്‌, ഇവിടെ തൊഴിലുറപ്പിന്റെ പേരിലുൾപ്പെടെ പരസ്യം നൽകുന്നത്‌.

125 തൊഴിൽ ദിനങ്ങളെന്ന് രാജസ്ഥാൻ പറയുമ്പോൾ, കേരളം വർഷങ്ങളായി പട്ടികവർഗ കുടുംബങ്ങൾക്ക്‌ നൽകുന്നത്‌ 200 തൊഴിൽ ദിനങ്ങളാണ്‌. 100 തൊഴിൽ ദിനം പൂർത്തിയായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ കൂടി അധികമായി സംസ്ഥാന സർക്കാർ ഇവിടെ ട്രൈബൽ പ്ലസ്‌ പദ്ധതിയിലൂടെ നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ 29083 കുടുംബങ്ങളാണ്‌ ഈ പദ്ധതിയുടെ ഭാഗമായത്‌, 12.32 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. 3312 കുടുംബങ്ങൾക്ക്‌ 200 തൊഴിൽ ദിനങ്ങളും 10070 കുടുംബങ്ങൾക്ക്‌ 150 ലധികം തൊഴിൽ ദിനങ്ങളും നൽകാൻ നമുക്ക്‌ സാധിച്ചു.

2010ൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രാജ്യത്ത്‌ ആദ്യമായി നഗര തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കി. രാജസ്ഥാന്‌ അത്തരമൊരു ആലോചന തന്നെ തുടങ്ങാൽ ഒരു വ്യാഴവട്ടം പിന്നിട്ട്‌ 2022 ആകേണ്ടിവന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 41.11 ലക്ഷം തൊഴിൽ ദിനങ്ങളാണ്‌ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സൃഷ്ടിച്ചത്‌. 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന മലയാളികളുടെ മുന്നിലാണ്‌, പെൻഷൻ ആയിരമാക്കി എന്ന രാജസ്ഥാൻ സർക്കാരിന്റെ പരസ്യമെത്തുന്നത്‌.

കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന്‌ പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന്‌ നന്ദി

ShareSendShareTweet
Previous Post

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

Next Post

സ്‌കൂളുകളിൽ പി ടി പീരിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദേശം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
സ്‌കൂളുകളിൽ പി ടി പീരിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദേശം

സ്‌കൂളുകളിൽ പി ടി പീരിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദേശം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.