• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

by Web Desk 04 - News Kerala 24
July 24, 2023 : 8:22 pm
0
A A
0
നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

തിരുവനന്തപുരം ∙ സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ ഉപസമിതിയും ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പലതവണ ചർച്ച നടത്തിയെങ്കിലും ഒരു മാസമായിട്ടും കൺസോർഷ്യത്തിൽനിന്ന് അനുകൂല പ്രതികരണമില്ല. ഹെഡ് ഓഫിസിൽനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നാണു ബാങ്ക് പ്രതിനിധികളുടെ മറുപടി. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ അടങ്ങുന്നതാണ് കൺസോർഷ്യം.

മുൻപു കേരള ബാങ്കിൽനിന്നു സപ്ലൈകോ വായ്പയെടുത്തിരുന്നെങ്കിലും കർഷകർക്കു തുക നൽകുന്നതിൽ വന്ന കാലതാമസത്തെ ചൊല്ലി സപ്ലൈകോയും കേരള ബാങ്കും പരസ്യ പ്രസ്താവനകളുമായി ഏറ്റുമുട്ടിയിരുന്നു. ഇതോടെ ഇനി വായ്പ നൽകേണ്ടതില്ലെന്ന നിലപാടിലാണു കേരള ബാങ്ക്. വായ്പയ്ക്കായി കേരള ബാങ്കിനെ സമീപിക്കാതെ ബാങ്ക് കൺസോർഷ്യത്തെ തേടിപ്പോയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നടപടികളും അതൃപ്തിക്കു പിന്നിലുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിപിഐയുടെയും കേരള ബാങ്ക് ഉൾപ്പെടുന്ന സഹകരണ മേഖല സിപിഎമ്മിന്റെയും കീഴിലാണ്.

വായ്പയുടെ ബാധ്യത കർഷകന്

വായ്പയ്ക്കു സർക്കാരിനുവേണ്ടി സപ്ലൈകോയും കൺസോർഷ്യവും തമ്മിലാണു ധാരണയിൽ എത്തുന്നതെങ്കിലും സർക്കാർ ഗാരന്റി പേരിനു മാത്രമാണ്. കർഷകർക്കു സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റിനെ (പിആർഎസ്) ആധാരമാക്കി ഓരോ കർഷകന്റെയും അക്കൗണ്ടുകളിലേക്കു ബാങ്കുകൾ തുക അനുവദിക്കുകയാണു ചെയ്യുന്നത്. ഇതിനെ പിആർഎസ് വായ്പ എന്നാണ് പറയുക. ഇതിന്റെ പലിശ സർക്കാർ വഹിക്കും. സപ്ലൈകോയുടെ തിരിച്ചടവു മുടങ്ങിയാൽ കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കും. ഒരു കിലോ നെല്ലിന് 28.20 രൂപയാണു സപ്ലൈകോ നൽകുന്ന സംഭരണ വില. ഇതിൽ 21.83 രൂപ കേന്ദ്രത്തിന്റെയും ബാക്കി സംസ്ഥാനത്തിന്റെയും വിഹിതമാണ്.

കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവില ഇനത്തിൽ 500 കോടി രൂപ മാത്രമാണു കുടിശികയെങ്കിൽ സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ 1100 കോടി രൂപ നൽകാനുണ്ട്. സംസ്ഥാന സർക്കാർ ഒരു വർഷമായി സപ്ലൈകോയ്ക്കു പണം നൽകിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാർ ; പ്രതിപക്ഷം സഹകരിക്കണം -അമിത് ഷാ

Next Post

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് വി.ഡി സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് വി.ഡി സതീശൻ

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് വി.ഡി സതീശൻ

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കാറുകളിലെ തീപിടിത്തം; ഈ അഞ്ച് വസ്തുക്കള്‍ സൂക്ഷിക്കരുത്, കനത്ത ചൂടില്‍ മുന്നറിയിപ്പുമായി സൗദി അധികൃതര്‍

കാറുകളിലെ തീപിടിത്തം; ഈ അഞ്ച് വസ്തുക്കള്‍ സൂക്ഷിക്കരുത്, കനത്ത ചൂടില്‍ മുന്നറിയിപ്പുമായി സൗദി അധികൃതര്‍

ഉമ്മൻചാണ്ടിയെ സമൂഹമധ്യത്തിൽ അപമാനിച്ചതായി പരാതി; മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി

ഉമ്മൻചാണ്ടിയെ സമൂഹമധ്യത്തിൽ അപമാനിച്ചതായി പരാതി; മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി

ദളിത് യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു

ദളിത് യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In