• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു വിലയേറിയ സമ്മാനവുമായി നേതാവ്

by Web Desk 06 - News Kerala 24
July 25, 2023 : 12:50 pm
in India, News
Reading Time: 1 min read
0
A A
0
അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു വിലയേറിയ സമ്മാനവുമായി നേതാവ്

ഹൈദരാബാദ്: തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് തക്കാളി വിതരണം നടത്തി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് രാജനാല ശ്രീഹരി. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. 2022-ൽ ജനങ്ങള്‍ക്ക് സൌജന്യമായി  മദ്യവും ചിക്കനും വിതരണം ചെയ്ത് വാർത്തകളിൽ നിറഞ്ഞ യാളാണ്  രാജനാല ശ്രീഹരി.

ജൂലൈ 24 തിങ്കളാഴ്ച, തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനും ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വിത്യസ്തമായ സമ്മാനം വിതരണം ചെയ്തത്. തക്കാളി വില കുത്തനെ കൂടി പൊന്നും വിലയിലെത്തി നിക്കുമ്പോഴാണ്  രാജനാല ശ്രീഹരി ആളുകൾക്ക് തക്കാളി സൌജനമ്യായി വിതരണം ചെയ്തത്.  സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാനാണ് താൻ തക്കാളി വിതരണം ചെയ്തതെന്ന് ശ്രീഹരി പറഞ്ഞു.

രണ്ട് കിലോ വീതം 200 പേർക്കാണ് തക്കാളി നല്‍കിയത്.   ബിആർഎസ് പാർട്ടിയുടെ ഔദ്യോഗിക നിറമായ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകളിൽ നിറച്ച തക്കാളികള്‍ വാങ്ങാനായി സ്ത്രീകളും പുരുഷന്മാരുമടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്.  ‘പൊതുജനങ്ങൾ ഒരു കാലത്തും കഷ്ടപ്പെടരുത് എന്നത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും കെടിആറിന്റെയും സന്ദേശമാണ്. സാധ്യമാകുമ്പോൾ പൊതുജനങ്ങളെ സഹായിക്കണം. തക്കളാക്കി തീപിടിച്ച വിലയുള്ള സമയത്ത് ജനങ്ങളെ സഹായിക്കണമെന്ന് തോന്നി. അതാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഞങ്ങളെ നയിച്ചതെന്നും’ രാജനല ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു.

2022 ഒക്ടോബറിൽ, ദസറയിൽ ദേശീയ പാർട്ടിയായി ബിആർഎസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജനല ശ്രീഹരി മദ്യക്കുപ്പികളും ലൈവ് ചിക്കനും വിതരണം ചെയ്തത്. അന്നത്തെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം തക്കാളി വില ഉയർന്നുതന്നെ നിലകൊള്ളുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ ചില്ലറ വിപണിയിൽ തക്കാളി വില കിലോഗ്രാമിന് 150 മുതൽ 200 രൂപ വരെ ഉയർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

Next Post

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; ഉറപ്പ് നൽകി മദ്രാസ് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; ഉറപ്പ് നൽകി മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; ഉറപ്പ് നൽകി മദ്രാസ് ഹൈക്കോടതി

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

'ഉമ്മൻചാണ്ടിയെ ഇടത് സർക്കാർ വ്യക്തിഹത്യ ചെയ്തിട്ടില്ല, കേസെടുത്തില്ല; മുഖ്യമന്ത്രിയെ വേട്ടയാടുന്നത് കോൺഗ്രസ്'

കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021